ട്രംപ് അൺ സഹിക്കബിൾ ആയി മാറിയെന്ന് സ്വന്തം പാർട്ടി നേതാക്കൾ; മാനസിക നില തകരാറിലായെന്ന് ഡെമോക്രാറ്റുകൾ

ട്രംപ് അൺ സഹിക്കബിൾ ആയി മാറിയെന്ന് സ്വന്തം പാർട്ടി നേതാക്കൾ; മാനസിക നില തകരാറിലായെന്ന് ഡെമോക്രാറ്റുകൾ

യാതൊരു കൺട്രോളുമില്ലാത്ത അവസ്ഥയിലാണ് ഡൊണാൾഡ് ട്രംപ് ഇപ്പോഴെന്ന് റിപബ്ലിക്കൻ പാർട്ടിയുടെ ഉന്നത നേതാക്കൾ തന്നെ കുറ്റപ്പെടുത്തുന്നു. യുഎസ് പാർലിമെന്റ് മന്ദിരമായ കാപിറ്റോളിലേക്ക് ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് സ്വന്തം പാർട്ടിക്കാരുടെ വിമർശനം കൂടി ട്രംപിന് മേൽ വീഴുന്നത്

ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികൾ റിപബ്ലിക്കൻസ് തന്നെ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭരണഘടനയുടെ 25ാം വകുപ്പ് പ്രകാരം വൈസ് പ്രസിഡന്റിനും ക്യാബിനറ്റിനും ചേർന്ന് പ്രസിഡന്റിനെ നീക്കം ചെയ്യാം. അതേസമയം ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഇതിന് തയ്യാറാകുമോ എന്നാണ് അറിയേണ്ടത്

ക്യാപിറ്റോളിൽ ട്രംപ് തീവ്രവാദ ആക്രമണമാണ് നടത്തിയെന്നും ഇയാളെ എത്രയും വേഗം വൈറ്റ് ഹൗസിൽ നിന്ന് പുറത്താക്കാൻ വേണ്ടത് ചെയ്യണമെന്നും സെനറ്റ് അംഗമായ കാത്തലീൻ റൈസ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ മാനസിക നിലക്ക് കാര്യമായ തകരാറുണ്ടെന്ന് ഡെമോക്രാറ്റുകൾ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് അയച്ച കത്തിൽ പറയുന്നു. അനുയായികളെ പ്രകോപിപ്പിച്ച് ട്രംപ് നടത്തിയ പ്രസംഗം ഇതിന് തെളിവാണ്. സ്വന്തം രാജ്യത്തിനെതിരെ ആഭ്യന്തര തീവ്രവാദ ആക്രമണം നടത്താൻ ട്രംപ് അവസരമൊരുക്കിയെന്നും ഡെമോക്രാറ്റുകൾ ആരോപിക്കുന്നു.

Share this story