യുഎസ് ആര്‍മിയിലെ ആദ്യത്തെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാകുന്ന ഇന്ത്യന്‍ അമേരിക്കനായി ഡോ. രാജ് അയ്യര്‍

Share with your friends

യുഎസ് ആര്‍മിയിലെ ആദ്യത്തെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാകുന്ന ഇന്ത്യന്‍ അമേരിക്കനെന്ന ബഹുമതി ഇനി ഡോ. രാജ് അയ്യര്‍ക്ക് സ്വന്തം. 2020 ജൂലൈയിലാണ് പെന്റഗണ്‍ ഈ പൊസിഷന്‍ സൃഷ്ടിച്ചിരിക്കുന്നത്.യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫെന്‍സിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗിലുള്ള ഇന്ത്യന്‍ അമേരിക്കക്കാരിലൊരാളായ അയ്യര്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്. സെക്രട്ടറി ഓഫ് ആര്‍മിയുടെ പ്രിന്‍സിപ്പല്‍ അഡൈ്വസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് അദ്ദേഹം.

നിലവില്‍ ത്രീ സ്റ്റാര്‍ ജനറലിന് സമാനമായ സ്ഥാനത്തെത്തിയ അയ്യര്‍ യുഎസ് ആര്‍മിയുടെ ഐടി ഓപ്പറേന്‍സിന്റെ 16 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ബജറ്റിന് മേല്‍നോട്ടം വഹിക്കും. 100 രാജ്യങ്ങളിലായി 15,000ത്തില്‍ അധികം സിവിലിയന്‍മാരും മിലിട്ടറി പഴ്‌സണലും അയ്യര്‍ക്ക് കീഴില്‍ ജോലി ചെയ്യും. യുഎസ് ആര്‍മിയെ നവീകരിക്കുന്നതിനുള്ള നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും ഇക്കാര്യത്തില്‍ ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളോട് മത്സരിക്കാന്‍ യുഎസിനെ പ്രാപ്തമാക്കുന്നതിനും അയ്യര്‍ പ്രയത്‌നിക്കേണ്ടി വരും.

ഇതിന് മുമ്പ് ഡെലോയ്റ്റ് കണ്‍സള്‍ട്ടിംഗ് എല്‍എല്‍പിയുടെ പാര്‍ട്ണറായും എംഡിയായും അയ്യര്‍ സേവനം അനുഷ്ഠിച്ചിരുന്നു. എല്‍എല്‍പിയിലായിരുന്നപ്പോള്‍ സര്‍ക്കാര്‍ ക്ലൈന്റുകളെ പിന്തുണക്കുന്നതിനുള്ള നിരവധി ടെക്‌നോളജി പ്രോഗ്രാമുകള്‍ക്ക് അയ്യര്‍ നേതൃത്വം നല്‍കിയിരുന്നു. തന്റെ 26 വര്‍ഷത്തെ സേവനത്തിനിടെ അദ്ദേഹം വിവിധ റേഞ്ചുകളിലുള്ള ഡിഫെന്‍സ്, കമേഴ്‌സ്യല്‍ ക്ലൈന്റുകളെ പിന്തുണച്ചിരുന്നു. സ്ട്രാറ്റജി, ഇന്നൊവേഷന്‍, മോഡേണൈസേഷന്‍ തുടങ്ങിയ മേഖലകളില്‍ നിര്‍ണായകമായ വെല്ലുവിളികളെ നേരിടുന്നതില്‍ അയ്യരുടെ സേവനം നിര്‍ണായകമായിരുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!