കൊവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി; പ്രായം പ്രധാന ഘടകം

Share with your friends

ലണ്ടന്‍ : കൊറോണ വൈറസിന്റെ പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഗവേഷകര്‍. ഇവരുടെ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്മ, പേശീവേദന, കുളിരും വിറയലും എന്നിവ കൊവിഡ് ലക്ഷണങ്ങളില്‍ പെടുന്നു.

ഇംഗ്ലണ്ടിലെ പത്തുലക്ഷത്തിലധികം പേരില്‍ ആര്‍.ഇ.എ.സി.ടി (REACT) പ്രോഗ്രാം നടത്തിയ പഠനം ഈ കണ്ടെത്തല്‍ ശരിവെയ്ക്കുന്നു. ജൂണ്‍ 2020-നും ജനുവരി 2021-നും ഇടയിലാണ് വിവര ശേഖരണം നടത്തിയത്. ചോദ്യാവലികളും സ്വാബ് ടെസ്റ്റുമാണ് രോഗം ബാധിച്ചവരുടെ വിവരങ്ങളറിയാന്‍ ഉപയോഗിച്ചത്.

പഠനത്തില്‍ 60 ശതമാനത്തിലധികം പേര്‍ക്കും ലക്ഷണങ്ങളൊന്നും പ്രകടമായില്ല എന്നു കണ്ടു. രുചിയും ഗന്ധവും നഷ്ടപ്പെടുക, പനി തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ പോലും കൊവിഡ് പോസിറ്റീവായവരില്‍ പ്രകടമായിരുന്നില്ല.

കൊവിഡ് ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതില്‍ പ്രായവും ഒരു ഘടകമാണ്. ഉദാഹരണത്തിന് കൊവിഡ് പോസിറ്റീവായ എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിറയലും കുളിരും അനുഭവപ്പെടുന്നതായി കണ്ടു.

അതേസമയം, അഞ്ചിനും 17-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും തലവേദന അനുഭവപ്പെട്ടിരുന്നു. 18-നും 55-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വിശപ്പില്ലായ്മയും ഉണ്ടായി. പേശിവേദന മുതിര്‍ന്നവരില്‍ കൊവിഡിന്റെ ലക്ഷണം ആയിരുന്നു. കുട്ടികളില്‍ ചുമ, പനി, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെട്ടിരുന്നു.

കൊവിഡ് ബാധിച്ചവരില്‍ മിക്കവരും പരിശോധന നടത്തുന്നില്ലെന്നും അതുകൊണ്ടുതന്നെ സെല്‍ഫ് ഐസൊലേറ്റ് ചെയ്യുന്നില്ലെന്നും ഇതിനു കാരണം പലപ്പോഴും കൊവിഡിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാത്തതു കൊണ്ടാണ് എന്നും പഠനം നടത്തിയ ആര്‍.ഇ.എ.സി.ടി പ്രോഗ്രാമിന്റെ ഡയറക്ടര്‍ ആയ പ്രൊഫ. പോള്‍ എലിയറ്റ് പറയുന്നു.

ഈ പഠനം രോഗം ബാധിച്ച കൂടുതല്‍ പേരെ തിരിച്ചറിയാന്‍ സഹായകമാകട്ടെ എന്നും കൂടുതല്‍ പേര്‍ ടെസ്റ്റ് ചെയ്യാന്‍ ഇത് കാരണമാകുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!