അമേരിക്കയിൽ കൊവിഡ് മരണം അഞ്ച് ലക്ഷം കഴിഞ്ഞു; വൈറ്റ് ഹൗസിൽ പതാക താഴ്ത്തി
അമേരിക്കയിൽ കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു. ഇതോടെ മരിച്ചവർക്ക് അമേരിക്ക ഔദ്യോഗികമായി ആദരം അർപ്പിച്ചു. വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും മെഴുകുതിരികൾ കത്തിച്ചു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി
ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയ കൊവിഡ് മരണങ്ങളിൽ ഇരുപത് ശതമാനത്തിലേറെയും അമേരിക്കയിലാണ്. കഴിഞ്ഞ ഫെബ്രുവരി ആറിന് ആദ്യ മരണം റിപ്പോർട്ട് ചെയ്ത് മെയ് ആകുമ്പോഴേക്കും മരണം ഒരു ലക്ഷം കവിഞ്ഞിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
