ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും ഒമാനും

ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും ഒമാനും

ബ്രിട്ടന്‍റെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തറിനെയും ഒമാനെയും ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും ഈ മാസം 19 മുതല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വകഭേദം വന്ന കോവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളെ കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയത്.

ഇതോടെ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള മുഴുവന്‍ വിമാനസര്‍വീസുകള്‍ക്കും ബ്രിട്ടന്‍ താത്കാലിക വിലക്കേര്‍പ്പെടുത്തി. എന്നാല്‍ കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല ഈ മാസം പത്തൊമ്പത് മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. എന്നാല്‍ യുകെ വിസയുള്ളവര്‍ക്കം ഐറിഷ് പൌരന്മാര്‍ക്കും രാജ്യത്തേക്ക് വരാം.

പത്ത് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമാണ്. രണ്ടാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയുകയും വേണം. അതേസമയം ഇപ്പോള്‍ ഖത്തറില്‍ കാണപ്പെടുന്ന വകഭേദം വന്ന വൈറസ് ബ്രിട്ടനില്‍ നിന്ന് വന്നതാണെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

Share this story