ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു

ടാൻസാനിയ പ്രസിഡന്റ് ജോൺ മഗുഫലി അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡാർ എസ് സലാമിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചതെന്ന് വൈസ് പ്രസിഡന്റ് സമിയ സുലുഹു ഹസൻ അറിയിച്ചു

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മഗുഫലിയെ പൊതുവേദികളിൽ കണ്ടിരുന്നില്ല. പ്രസിഡന്റിന് കൊവിഡ് ബാധിച്ചതായി പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. നേരത്തെ കൊവിഡ് മാനദണ്ഡങ്ങളെ പരസ്യമായി തള്ളി പറഞ്ഞയാളാണ് മഗുഫലി. മാസ്‌ക് ധരിക്കുന്നതിനെതിരെയും സാമുഹിക അകലം പാലിക്കുന്നതിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു.

Share this story