ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ അടച്ച് ബംഗ്ലാദേശ്

Share with your friends

ധാക്ക: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള അതിര്‍ത്തികള്‍ അടച്ച് ബംഗ്ലാദേശ്. അതിര്‍ത്തികള്‍ 14 ദിവസത്തേക്ക് ബംഗ്ലാദേശ് പൂര്‍ണമായും അടച്ചിടും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തിയതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസാദുസമാന്‍ ഖാന്‍ കമല്‍ അറിയിച്ചു.

വ്യാഴാഴ്ച നടന്ന മന്ത്രിതല ചര്‍ച്ചയില്‍ ഇന്ത്യന്‍ അതിര്‍ത്തികള്‍ അടയ്ക്കാനുള്ള നിര്‍ദേശം തള്ളിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജര്‍മനി, ഇറാന്‍, യുകെ, കാനഡ, യുഎഇ എന്നീ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തിയിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-