കാനഡയിൽ 12-15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ അനുമതി

കാനഡയിൽ 12-15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകാൻ അനുമതി

കാനഡയിൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാൻ അനുമതി. ഈ പ്രായക്കാർക്ക് വാക്സിന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസർ-ബയോടെക് വാക്സിനാണ് നൽകുക.

കുട്ടികളിൽ ഫൈസർ നടത്തിയ പരീക്ഷണഫലം വിലയിരുത്തിയാണ് കാനഡ അനുമതി നൽകിയത്. കുട്ടികളിൽ കോവിഡ് രോഗബാധ തടയുന്നതിനായി കാനഡ അനുമതി നൽകുന്ന ആദ്യ വാക്സിനാണിത്. യുഎസിലും 12 മുതൽ 15 വരെയുള്ളവരിൽ വാക്സീൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.

 

Share this story