സമവയാത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ; തിരിച്ചടിക്കാതെ വെടിനിർത്തലിന് ഇല്ല

സമവയാത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ; തിരിച്ചടിക്കാതെ വെടിനിർത്തലിന് ഇല്ല

ഇസ്രായേൽ-ഫലസ്തീൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സമവായത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കി ഇസ്രായേൽ. ഐക്യരാഷ്ട്രസേനയും ഈജിപ്തും മുന്നോട്ടുവെച്ച മധ്യസ്ഥ ചർച്ച ഇസ്രായേൽ തള്ളി. മേഖലയിൽ ഇരുഭാഗത്തു നിന്നുമുള്ള ആക്രമണം ശക്തമാകുകയാണ്. ഇന്നലെ ഫലസ്തീൻ ഹമാസിന്റെ ആക്രമണത്തിൽ മലയാളി യുവതി ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു

ജനവാസ മേഖലകളിലേക്ക് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിന് തിരിച്ചടിക്കാതെ വെടിനിർത്തലിന് ഇല്ലെന്ന് ഇസ്രായേൽ പ്രതികരിച്ചു. അതേസമയം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായി ഇസ്രായേൽ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസി ചർച്ച നടത്തി

ഹമാസിന്റെ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വകവരുത്തിയതായി ഇസ്രായേൽ അവകാശപ്പെടുന്നു. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 10 കുട്ടികളടക്കം 36 ഫലസ്തീനികളും കൊല്ലപ്പെട്ടിരുന്നു.

Share this story