ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു; ദാരുണ സംഭവം ഭർത്താവുമായി വീഡിയോ കോൾ നടത്തുന്നതിനിടെ

ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു; ദാരുണ സംഭവം ഭർത്താവുമായി വീഡിയോ കോൾ നടത്തുന്നതിനിടെ

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെ മലയാളി യുവതി ഇസ്രായേലിൽ കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ്(32)ആണ് കൊല്ലപ്പെട്ടത്. ഗാസ്‌ക അഷ്‌കലോൺ എന്ന സ്ഥലത്താണ് സൗമ്യ താമസിച്ചിരുന്നത്. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിന് ഇരയായത്.

സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചു. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുരളീധരൻ ട്വീറ്റ് ചെയ്തു

സൗമ്യയുടെ മൃതദേഹം അഷ്‌കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷമായി സൗമ്യ അഷ്‌കലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017ലാണ് അവസാനമായി നാട്ടിലെത്തിയത്. വാർത്തയറിഞ്ഞ് ഇസ്രായേലിലെ മറ്റ് മലയാളി നഴ്‌സുമാർ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

Share this story