രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ട: അമേരിക്കയിൽ നിർണായക തീരുമാനം

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ മാസ്‌ക് ധരിക്കേണ്ട: അമേരിക്കയിൽ നിർണായക തീരുമാനം

രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ ഇനി മുതൽ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്ക. യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റേതാണ് തീരുമാനം. സാമൂഹ്യ അകല നിർദേശങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിർണായക തീരുമാനം

കൊവിഡ് പോരാട്ടത്തിലെ നിർണായക ദിനമാണ് ഇതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 117 ദശലക്ഷം പേർക്ക് അമേരിക്കയിൽ രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. ജനസംഖ്യയുടെ 35 ശതമാനത്തോളം വരുമിത്

154 ദശലക്ഷത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്. ഈ നിമിഷത്തിലേക്ക് മടങ്ങിവരാൻ എല്ലാവരും ആഗ്രഹിച്ചിട്ടുണ്ടെന്നായിരുന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ റേച്ചൽ വലൻസ്‌കി പ്രതികരിച്ചത്‌

Share this story