വെടിനിർത്തലിന് തയ്യാറല്ലെന്ന് ഹമാസും ഇസ്രായേലും; യുഎൻ സമാധാന ശ്രമങ്ങൾ വഴിമുട്ടി

വെടിനിർത്തലിന് തയ്യാറല്ലെന്ന് ഹമാസും ഇസ്രായേലും; യുഎൻ സമാധാന ശ്രമങ്ങൾ വഴിമുട്ടി

ഗാസാ അതിർത്തിയിലെ യുഎൻ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി. വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേലും ഹമാസും ആവർത്തിച്ചു. രക്ഷാസമിതിയുടെ വെർച്വൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗാസയിലെ ആക്രമണങ്ങളെ യോഗം അപലപിച്ചുമില്ല

അതേസമയം രക്ഷാ സമിതി യോഗം ചേരുന്ന സമയത്ത് തന്നെ ഇസ്രായേൽ ഗാസയിൽ ആക്രമണം തുടർന്നു. രക്ഷാസമിതി യോഗത്തിലും ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ഏറ്റുമുട്ടി. ഹമാസ് കുട്ടികളെ കവചമാക്കുകയാണെന്ന് ഇസ്രായേൽ അംബാസിഡർ ഗിലാ ദർദാൻ ആരോപിച്ചു

എന്നാൽ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന അമേരിക്കയുടെ പ്രസ്താവന പലസ്തീനികളുടെ കൂട്ടക്കൊലക്ക് വഴിവെക്കുമെന്ന് പലസ്തീൻ വിദേശകാര്യമന്ത്രി പറഞ്ഞു. അതേസമയം സംഘർഷത്തിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി. ഇസ്രാലേയും പലസ്തീനും സംയമനം പാലിക്കണമെന്ന് ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി പറഞ്ഞു.

Share this story