സിറ്റി ബസുകള്‍ ലക്ഷ്യമിട്ട് സ്‌ഫോടനം; 8 മരണം: നിരവധിയാളുകള്‍ക്ക് പരിക്ക്

Share with your friends

കാബൂള്‍: അഫ്ഗാനിസ്താനില്‍ ബോംബ് സ്‌ഫോടനം. തലസ്ഥാന നഗരമായ കാബൂളില്‍ നടന്ന രണ്ട് സ്‌ഫോടനങ്ങളില്‍ 8 പേര്‍ മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കാബൂളിലെ സിറ്റി ബസുകളെ ലക്ഷ്യമിട്ടാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സാര്‍-ഇ-കറേസിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഏതാനും നാളുകളായി അഫ്ഗാനില്‍ സ്‌ഫോടനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പര്‍വാന്‍ പ്രവിശ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-