ഇറാഖിൽ ഐ എസ് ഭീകരരുടെ ചാവേറാക്രമണം; 35 പേർ കൊല്ലപ്പെട്ടു

Share with your friends

ഇറാഖിലെ ബാഗ്ദാദിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടക്കൻ ബാഗ്ദാദിലെ സദർ സിറ്റി മേഖലയിലാണ് ആക്രമണം നടന്നത്.

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ ആളുകൾ തടിച്ചുകൂടിയ സമയത്താണ് ചാവേറാക്രമണം നടന്നത്. സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. 60 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു.

അബു ഹംസ അൽ ഇറാഖി എന്നയാളാണ് ചാവേറായി പൊട്ടിത്തെറിച്ചത്. ബെൽറ്റ് ബോംബ് ധരിച്ചെത്തിയ ഇയാൾ ആളുകൾക്കിടയിലേക്ക് ഓടിക്കയറി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-