പാക് വ്യോമാക്രമണത്തിൽ 3 ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു; ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിൻമാറി

afgan

പാക് വ്യോമാക്രമണത്തിൽ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിൻമാറി. അടുത്ത മാസം 5 മുതൽ 29 വരെയാണ് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ത്രിരാഷ്ട്ര പരമ്പര പാക്കിസ്ഥാനിൽ വെച്ച് നടക്കേണ്ടിയിരുന്നത്. 

അഫ്ഗാനിലെ പാക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങളടക്കം എട്ട് പേർ കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പാക്കിസ്ഥാന്റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു

ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിൻമാറിയ ബോർഡിന്റെ തീരുമാനത്തോട് പൂർണമായും യോജിക്കുന്നതായി അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ വ്യക്തമാക്കി. പ്രാദേശിക താരങ്ങളായ കബീർ, സിബ്ഗത്തുല്ല, ഹാറൂൺ എന്നിവരാണ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്.
 

Tags

Share this story