കെനിയയിൽ ഡാം തകർന്ന് 42 പേർ മരിച്ചു; വീടുകളും റോഡുകളും ഒലിച്ചുപോയി

kenya

കെനിയയിലെ റിഫ്റ്റ് വാലിക്ക് സമീപം ഡാം തകർന്ന് 42 പേർ മരിച്ചു. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടിയുണ്ടായത്. നകുരു കൗണ്ടിയിൽ മൈ മാഹിയുവിന് സമീപമാണ് ഡാം തകർന്നത്. 

നിരവധി വീടുകൾ ഒലിച്ചുപോയി. റോഡുകൾ പൂർണമായി തകർന്നു. ആളുകൾ ചെളിയിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയുമുയർന്നേക്കാമെന്ന് നകുരു ഗവർണർ അറിയിച്ചു

ഡാം തകർന്ന് 42 പേർ കൂടി മരിച്ചതോടെ കെനിയയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 120 ആയി ഉയർന്നു. കിഴക്കൻ കെനിയയിലെ ടാന റിവർ കൗണ്ടിയിൽ ബോട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 24,000 വീടുകളിൽ നിന്ന് 1.30 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. സ്‌കൂളുകൾ ഒരാഴ്ച കൂടി അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു.
 

Share this story