മ്യാൻമറിൽ ഭൂചലനം, 5.5 തീവ്രത; അയൽ രാജ്യങ്ങളിലും ഒന്നിലധികം ഭൂകമ്പങ്ങൾ
Feb 25, 2026, 12:05 IST
മ്യാൻമറിൽ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച മ്യാൻമറിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അയൽ രാജ്യങ്ങളിലും ഭൂകമ്പമുണ്ടായതായി റിപ്പോർട്ടിലുണ്ട്. എന്നാൽ തായ്ലൻഡിൽ നാശനഷ്ടങ്ങളോ ഭൂകമ്പങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പുലർച്ചെ വിയറ്റ്‌നാമിൽ ഭൂകമ്പമുണ്ടായി. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപുകളുടെ വടക്കു ഭാഗത്ത് 10 കിലോമീറ്റർ ആഴത്തിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം സുനാമി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല
