80,000 രൂപവരെ നൽകി വിദ്യാർഥികളുടെ ബീജം ശേഖരിക്കുന്നു; പുതിയ നീക്കവുമായി ചൈനയിലെ ക്ലിനിക്കുകൾ

Health

20 നും 40 നും ഇടയിൽ പ്രായമുള്ളവർ. കുറഞ്ഞത്  5.57 അടി ഉയരം, വൃത്തിയുള്ള ശീലങ്ങൾ, പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്ത, വലിയ മുടികൊഴിച്ചിൽ ഇല്ലാത്ത യുവാക്കളെ ആവശ്യമുണ്ട്. ഇതാണ് ഇപ്പോൾ ചൈനീസ് ബീജ ബാങ്കിന്‍റെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരസ്യം. ചൈനയിലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ബീജം ദാനം ചെയ്യാനും ഇതിലൂടെ ചൈനയുടെ ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്ന് ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 

ഇതിനോടകം നിരവധി ബീജ ക്ലനിക്കുകൾ ഇതിനായുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ വിഷയം ചൈനീസ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി കഴിഞ്ഞു. ഫെബ്രുവരി 2ന് ചൈനയിലെ യുനാന്‍ ഹ്യൂമന്‍ സ്പേം ബാങ്കാണ് സർവകലാശാലകളോട് ആദ്യമായി ബീജദാനത്തിനായി ആഭ്യർത്ഥിച്ചത്. ഇതിന്‍റെ റജിസ്ട്രേഷന്‍, വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചും വെബ്സൈറ്റിൽ വിശദമായി വിശദീകരിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന വന്ധ്യതാ നിരക്ക് ഉദ്ധരിച്ച് ചൈനയിലുടനീളമുള്ള സർവ്വകലാശാല വിദ്യാർത്ഥികളെയും മറ്റ് ആരോഗ്യമുള്ള ചെറുപ്പക്കാരെയും പുരുഷന്മാരെയും ലക്ഷ്യമിട്ടുള്ള ബീജ ബാങ്കുകളിൽ നിന്നുള്ള സമാന കോളുകൾക്ക് ഈ അപ്പീൽ പ്രചോദനമായി.

20 നും 40 നും ഇടയിൽ പ്രായമുള്ളവർ. കുറഞ്ഞത്  5.57 അടി ഉയരം. വൃത്തിയുള്ള ശീലങ്ങൾ, പകർച്ചവ്യാധികളോ ജനിതക രോഗങ്ങളോ ഇല്ലാത്തവർ. ബിരുദം നേടിയവരായിരിക്കണം എന്നും നിർദേശമുണ്ട്. ദാതാവ് ആദ്യം ഒരു മെഡിക്കൽ ചെക്കപ്പിലൂടെ കടന്നു പോകേണ്ടതുണ്ട്. മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്തവരായിരിക്കണം ഹൈപര്‍ടെന്‍ഷന്‍ ഇല്ലാത്തവരായിരിക്കണം എന്നെല്ലാമാണ് ഇവരുടെ കര്‍ശനമായി പറയുന്ന നിര്‍ദേശങ്ങള്‍. യോഗ്യത നേടിയവർ 8 മുതൽ 12 തവണ വരെ ബീജം നൽകണം. ബീജം നൽകുന്നവർക്ക് 45,000 യുവാന്‍ അതായത് 54,500 രൂപ പണമായി ലഭിക്കും. എന്നാൽ ഷാങ്സി ബീജബാങ്ക് അറിയിച്ചത് കുറഞ്ഞത് 168 സെ.മി ഉള്ളവർക്ക് 5,000 യുവാന്‍ അതായത് 60,000 രൂപ നൽകുമെന്നാണ്. മറ്റൊരു ബീജബാങ്ക് 7,000 യുവാന്‍ അതായത് 84,000 രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ചൈനയുടെ നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-നെ അപേക്ഷിച്ച് 2022-ൽ 8,50,00 ആളുകളുടെ കുറവുണ്ടായി, 61 വർഷത്തിനിടെ ആദ്യമായി ചൈനയിൽ നെഗറ്റീവ് ജനസംഖ്യാ വളർച്ച രേഖപ്പെടുത്തി. 1989-ൽ 24 ദശലക്ഷത്തിൽ നിന്ന് വെറും 9.56 ദശലക്ഷമായി ചുരുങ്ങി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. 2016 ജനുവരി മുതൽ ആളുകൾക്ക് 2 കുട്ടികളും പിന്നീട് 2021-ൽ 3കുട്ടികളുമായി സർക്കാർ പരിഷ്കരിച്ച് ഈ നിരക്കിന് മാറ്റമുണ്ടാക്കി.

എന്നാൽ കഴിഞ്ഞ വർഷം ആദ്യമായി ജനനത്തേക്കാൾ മരണങ്ങൾ വർദ്ധിച്ചതോടെ, ഈ ജനസംഖ്യ ഇനിയും കുറയുന്നത് തടയാനുള്ള അന്വേഷണത്തിലായി ചൈന.ഇങ്ങനെയെല്ലാം ജനനനിയന്ത്രണത്തിൽ ഇളവുകൾ ചൈന കൊണ്ടുവരാന്‍ നോക്കിയെങ്കിലും ജനസംഖ്യയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നാണ് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

Share this story