യുഎസ് അന്തർവാഹിനി ആക്രമണത്തിൽ തകർന്ന ഇറാൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെത്തി
ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ആക്രമണത്തിൽ തകർന്ന ഇറാന്റെ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു. 32 പേരെ ലങ്കൻ നാവിക സേന രക്ഷപ്പെടുത്തി. അമേരിക്കൻ സൈനിക അന്തർവാഹിനിയിൽ നിന്നുള്ള ടോർപിഡോയാണ് ഐആർഎസ് ഡേനയെ തകർത്തത്. വിശാഖപട്ടണത്ത് നിന്ന് സൈനിക അഭ്യാസത്തിന് ശേഷം മടങ്ങിയതായിരുന്നു കപ്പൽ
സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന യുദ്ധക്കപ്പലാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. ശ്രീലങ്കൻ തീരത്തിന് സമീപത്ത് വെച്ച് നടന്ന ആക്രമണത്തിൽ ലങ്കൻ നേതാക്കൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്
അതേസമയം യുഎസ് സൈന്യം ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന വാർത്തകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1945ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ഇതാദ്യമായാണ് ടോർപിഡോ ആക്രമണത്തിലൂടെ അമേരിക്ക ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്.
