പാക് തലസ്ഥാന നഗരിയിൽ സ്ഫോടനം: 9 പേർ കൊല്ലപ്പെട്ടു
Nov 11, 2025, 15:40 IST
പാക് തലസ്ഥാനത്തു സ്ഫോടനം. ഇസ്ലാമാബാദിൽ ചാവേർ പൊട്ടിത്തെറിച്ചു. 9 പേർ കൊല്ലപ്പെട്ടു. 21 പേർക്ക് സ്ഫോടനത്തിൽ പരുക്കേറ്റു. ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്.
ദില്ലിയിലെ സ്ഫോടനത്തിന് സമാനമായ നിലയിലാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിൻറെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്
എന്നാൽ പിന്നീട് പൊലീസ് തന്നെ, ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു.ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
