യുക്രൈനിൽ വീണ്ടും റഷ്യൻ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു

ukraine

യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ഡിനിപ്രോയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു.  കിഴക്കൻ യുക്രൈൻ പ്രദേശമായ ഡിനിപ്രോയിൽ ഒൻപത് നിലക്കെട്ടിടത്തിലുണ്ടായ മിസൈലാക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പട്ടതായാണ് റിപ്പോർട്ട്. 

പതിനാല് കുട്ടികൾ ഉൾപ്പെടം 73 പേർക്ക് പരുക്കേറ്റു. പ്രധാന വൈദ്യുതിനിലയങ്ങളിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് പല പ്രദേശങ്ങളിലും വൈദ്യുതി പൂർണമായും നിലച്ചു. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് രാത്രിവൈകിയും ശ്രമം തുടർന്നു. 

യുദ്ധത്തെ പ്രതിരോധിക്കാൻ പാശ്ചാത്യരാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ എത്തിക്കണമെന്ന് വ്ളോദിമിർ സെലൻസ്‌കി അഭ്യർത്ഥിച്ചു. കീവിലും ഖാർക്കീവിലും ഒഡേസയിലും ആക്രമണം തുടരുകയാണ്. 


 

Share this story