മഹ്‌സ അമിനിയുടെ കൊലപാതകം: ഇറാനിൽ പ്രതിഷേധം ആളിക്കത്തുന്നു; ഏറ്റുമുട്ടലിൽ 8 പേർ കൊല്ലപ്പെട്ടു

iran

ഇറാനിൽ ഹിജാബ് ധരിക്കാത്തതിന് മതപോലീസ് കസ്റ്റഡിയിലെടുത്ത് മഹ്‌സ അമിനിയെന്ന യുവതിയെ മർദിച്ച് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുടി മുറിച്ചും പരസ്യമായി ഹിജാബ് കത്തിച്ചുമാണ് ഇറാനിയൻ സ്ത്രീകൾ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. രാജ്യത്തെ മത പോലീസിനെതിരെ കടുത്ത രോഷമാണ് രാജ്യവ്യാപകമായി ഉയരുന്നത്

പ്രതിഷേധം ശക്തമായതോടെ പോലീസുമായി വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുകളും നടന്നു. എറ്റുമുട്ടലിൽ എട്ട് പേർ കൊല്ലപ്പെട്ടു. സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തെ തടയാൻ ഇറാനിൽ ഇന്റർനെറ്റിന് നിയന്ത്രണമേർപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതെങ്കിലും നിലവിൽ അമ്പതോളം നഗരങ്ങളിൽ പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്.
 

Share this story