ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും

chris

ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും. ജസീന്ത ആർഡൻ മന്ത്രിസഭയിലെ പോലീസ്, വിദ്യാഭ്യാസ, പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു 44കാരനായ ഹിപ്കിൻസ്. കഴിഞ്ഞ ദിവസമാണ് ജസീന്ത ആർഡൻ അപ്രതീക്ഷിതമായി തന്റെ രാജിപ്രഖ്യാപനം നടത്തിയത്

2008ലാണ് ക്രിസ് ഹിപ്കിൻസ് ആദ്യമായി പാർലമെന്റിലെത്തുന്നത്. 2020ൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടത് ഹിപ്കിൻസിനെയായിരുന്നു. ന്യൂസിലാൻഡിന്റെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കും. ഒക്ടോബറിലാണ് ന്യൂസിലാൻഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
 

Share this story