ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ; ജിമെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറുമായി ഗൂഗിൾ

google

വെബ് ബ്രൗസറിലെ ജി മെയിലിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ അവതരിപ്പിക്കുമെന്ന് ഗൂഗിൾ വെളിപ്പെടുത്തി. ഈ ഫീച്ചർ നിലവിൽ ബീറ്റയിലാണെന്നും, ഉപയോക്താക്കൾക്ക് അവരുടെ ഡൊമെയ്നിനകത്തും പുറത്തും എൻക്രിപ്റ്റ് ചെയ്ത ഇമെയിലുകൾ അയയ്‌ക്കാനും സ്വീകരിക്കാനും അനുവദിക്കുമെന്നും ഗൂഗിൾ അറിയിച്ചു.

ഗൂഗിൾ വർക്ക്‌സ്‌പേസ് എൻറർപ്രൈസ് പ്ലസ്, എഡ്യൂക്കേഷൻ പ്ലസ്, എഡ്യൂക്കേഷൻ സ്റ്റാൻഡേർഡ് മുതലായ വിദ്യാഭ്യാസക്കാർക്ക് മാത്രമേ തുടക്കത്തിൽ പുതിയ ഫീച്ചർ ലഭ്യമാകൂ. ക്ലയന്റ് സൈഡ് എൻക്രിപ്ഷൻ എന്നാണ് ഗൂഗിൾ വിശേഷിപ്പിക്കുന്ന ഈ പുതിയ ഫീച്ചറിന്റെ പേര്. ഇമെയിൽ ബോഡിയിലെ സെൻസിറ്റീവ് ഡാറ്റയും മറ്റും ഗൂഗിൾ സെർവറുകൾക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റുമെന്ന് ഗൂഗിൾ പറയുന്നു. എൻക്രിപ്ഷൻ കീകളിൽ നിയന്ത്രണം നിലനിർത്താനും കീകൾ ആക്സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് അനുവദിക്കും.

ബീറ്റ പ്രോഗ്രാമിനായുള്ള അപേക്ഷാ പ്രക്രിയ 2023 ജനുവരി വരെയായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. സ്വകാര്യ ഗൂഗിൾ അക്കൗണ്ടുകൾ, ഗൂഗിൾ വർക്ക് പ്ലേസ് എസെൻഷ്യൽ മുതലായവയുടെ ഉപയോക്താക്കൾക്ക്  ഈ ഫീച്ചറുകൾ ഇതുവരെ ലഭ്യമല്ല. പുതിയ ഫീച്ചർ അടുത്ത വർഷം പ്രതീക്ഷിക്കാം.

Share this story