ജോർജിയൻ പൗരൻമാരുമായുള്ള വാക്കുതർക്കം; പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
Sun, 29 Jan 2023

പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. തൃശ്ശൂർ ഒല്ലൂർ സ്വദേശി സൂരജാണ്(23)കൊല്ലപ്പെട്ടത്. ജോർജിയൻ പൗരൻമാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റത്. സംഘർഷത്തിൽ നാല് മലയാളി പൗരൻമാർക്ക് പരുക്കേറ്റിട്ടുണ്ട്
ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ-സന്ധ്യ ദമ്പതികളുടെ മകനാണ് സൂരജ്. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. വെയർ ഹൗസ് സൂപ്പർവൈസർ ജോലിക്കായാണ് പോളണ്ടിലെത്തിയത്. ഇന്നലെ വൈകുന്നേരം കൂടി സൂരജ് ഫോണിൽ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നു