ചില കംപ്യൂട്ടറുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ ക്രോം; ഏതൊക്കെയെന്ന് അറിയാം

Crome

തിരഞ്ഞെടുത്ത ഏതാനും കംപ്യൂട്ടറുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിളിന്റെ ജനപ്രിയ ബ്രൗസറായ ക്രോം. റിപ്പോർട്ടുകൾ പ്രകാരം, വിൻഡോസ് 7, വിൻഡോസ് 8.1 എന്നിങ്ങനെയുള്ള കംപ്യൂട്ടറുകളിലാണ് പ്രവർത്തനം നിർത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, വിൻഡോസ് 7 ഇഎസ്‌യു, വിൻഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോർട്ട് നിർത്തലാക്കാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്.

2023 ഫെബ്രുവരി 7- ന് ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പായ ഗൂഗിൾ ക്രോം വി110 പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. അതേസമയം, വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയിൽ പ്രവർത്തിക്കുന്ന പിസി- കളിൽ ക്രോമിന്റെ പഴയ പതിപ്പ് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, സുരക്ഷാ ക്രമീകരണങ്ങളോ, മറ്റ് അപ്ഡേറ്റുകളോ പഴയ പതിപ്പിൽ ലഭിക്കുകയില്ല. പുതിയ പതിപ്പ് ലഭിക്കുന്നതിനായി വിൻഡോസ് 10, വിൻഡോസ് 11 ഉള്ള സിസ്റ്റം ലഭ്യമാക്കേണ്ടതായി വരുന്നതാണ്.

Share this story