ദമാസ്‌കസ് വിമാനത്താവളത്തിലേക്ക് ഇസ്രായേൽ ആക്രമണം; അഞ്ച് സിറിയൻ സൈനികർ കൊല്ലപ്പെട്ടു

syria

സിറിയയിലെ ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവള മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. സിറിയൻ വ്യോമപ്രതിരോധ സേന മിക്ക മിസൈലുകളും തകർത്തതായി സിറിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ടൈബീരിയസ് തടാകത്തിന്റെ വടക്കുകിഴക്കൻ ദിശയിൽ നന്ന് ദാമസ്‌കസ് വിമാനത്താവളത്തെയും മറ്റ് പ്രദേശങ്ങളെയും ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്

ആക്രമണത്തിൽ വിമാനത്താവളത്തിന് നാശനഷ്ടം സംഭവിച്ചോയെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. ഹിസ്ബുള്ള അടക്കമുള്ള ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ എത്തിക്കാൻ വ്യോമവിതരണ ലൈനുകൾ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്ന് ടെഹ്‌റാൻ അറിയിച്ചു.
 

Share this story