മലേഷ്യയിൽ മണ്ണിടിച്ചിൽ; 23 പേർ മരിച്ചു, പത്ത് പേരെ കാണാതായി

malasia

മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിന് 50 കിലോമീറ്റർ അകലെയുള്ള ബതാങ് നഗരത്തിൽ മണ്ണിടിച്ചിലിൽ ആറ് കുട്ടികളടക്കം 23 പേർ മരിച്ചു. പത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തം നടന്ന് ഒരു ദിവസമായിട്ടും ചെളിയിലും അവശിഷ്ടങ്ങളിലും കുടുങ്ങിയവരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് അധികൃതർ പറഞ്ഞു

മൗണ്ടൻ കാസിനോ റിസോർട്ടിന് സമീപ്തതുള്ള ക്യാമ്പ് സൈറ്റിലാണ് മണ്ണിടിഞ്ഞത്. ഏതാണ്ട് 90 ഓളം പേരാണ് അപകടസമയത്ത് ഇവിടെയുണ്ടായിരുന്നത്. ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. 61 പേരെ അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
 

Share this story