ബ്രിട്ടനിലെ കൂട്ടക്കൊലപാതകം: അഞ്ജുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്, സാജു കസ്റ്റഡിയിൽ തുടരും

uk

ബ്രിട്ടനിൽ മലയാളി നഴ്‌സ് അഞ്ജുവിനെ ഭർത്താവ് കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോലീസ്. കൊലപാതക വിവരങ്ങൾ ബന്ധുക്കളെ പോലീസ് അറിയിച്ചു. അഞ്ജുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. പ്രതിയായ ഭർത്താവ് സാജു 72 മണിക്കൂർ കൂടി പോലീസ് കസ്റ്റഡിയിൽ തുടരും. 

സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. മൂന്ന് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ലണ്ടനിലെ ഹൈക്കമ്മീഷണർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായവും തേടിയിട്ടുണ്ട്.

കോട്ടയം കുലശേഖരപുരം ആറാക്കൽ അശോകന്റെ മകൾ അഞ്ജു(40), മക്കളായ ജീവ(6), ജാൻവി(4) എന്നിവരെയാണ് യുകെയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷമാണ് ഇവർ യുകെയിലേക്ക് പോയത്.
 

Share this story