ഇന്തോനേഷ്യയിൽ വൻ ഭൂചലനം: 46 മരണം, എഴുന്നൂറോളം പേർക്ക് പരുക്ക്

earth

ഇന്തോനേഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്‌കൈയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 46 പേർ മരിച്ചതായാണ് റിപ്പോർട്ട്. എഴുന്നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള വെസ്റ്റ് ജാവ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്

മരിച്ചവരുടെയും പരുക്കേറ്റവരുടെയും എണ്ണം ഇനിയുമുയർന്നേക്കുമെന്ന് സർക്കാർ പ്രതിനിധി അറിയിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. 

പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പത്ത് കിലോമീറ്റർ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായത്. തുടർ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ആളുകളോട് കെട്ടിടങ്ങൾക്ക് പുറത്ത് കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്.
 

Share this story