രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി; എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

murmu

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. ഗാറ്റ് വിക്ക് വിമാനത്താവളത്തിലാണ് രാഷ്ട്രപതിയുടെ വിമാനമിറങ്ങിയത്. വെസ്റ്റ് മിനിസ്റ്റർ അബേയിലാണ് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. സെപ്റ്റംബർ 17 മുതൽ 19 വരെ രാഷ്ട്രയിൽ യു കെയിൽ തുടരും

19ാം തീയതിയാണ് സംസ്‌കാര ചടങ്ങുകൾ. ഇന്ത്യക്ക് വേണ്ടി രാഷ്ട്രപതി അന്തിമോപചാരം അർപ്പിക്കും. രാഷ്ട്രപതിക്കൊപ്പം വിദേശകാര്യ സെക്രട്ടറി വിനയ് കവാത്രയും ലണ്ടനിലെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ രാഷ്ട്രപതിയെ സ്വീകരിച്ചു

ചാൾസ് രാജാവ് ബക്കിംഗ് ഹാം കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും. യുകെ സ്റ്റേറ്റ് സെക്രട്ടറി സംഘടിപ്പിക്കുന്ന ചടങ്ങിലും സംബന്ധിച്ച ശേഷമാണ് ദ്രൗപതി മുർമു ഇന്ത്യയിലേക്ക് മടങ്ങുക.
 

Share this story