എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്; വിവിധ രാഷ്ട്രത്തലവൻമാർ പങ്കെടുക്കും

elizabath

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന്. വെസ്റ്റ് മിൻസ്റ്റർ ഹാളിൽ തുടരുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം വെസ്റ്റ് മിൻസ്റ്റർ അബ്ബെയിലേക്ക് കൊണ്ടുവരും. 1953ൽ രാജ്ഞിയുടെ കിരീടധാരണം നടന്ന അതേ പള്ളിയാണ് വെസ്റ്റ് മിൻസ്റ്റർ അബ്ബെ

രാഷ്ട്രതലവൻമാരും യൂറോപ്പിലെ വിവിധ രാജകുടുംബാംഗങ്ങളും അടക്കം രണ്ടായിരത്തോളം വിശിഷ്ട വ്യക്തികൾ രാജ്ഞിക്ക് ഇവിടെ അന്തിമോപചാരം അർപ്പിക്കും. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിയോടെ മൃതദേഹം വിലാപയാത്രയായി വെല്ലിംഗ്ടൺ ആർച്ചിൽ എത്തിക്കും. രാത്രി 12 മണിക്ക് രാജകുടുംബാംഗങ്ങൾ മാത്രമുള്ള ചടങ്ങിൽ മൃതദേഹം സെന്റ് ജോർജ് ചാപ്പലിൽ സംസ്‌കരിക്കും.
 

Share this story