അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു

us

അമേരിക്കയിലെ അയോവ സ്‌റ്റേറ്റിൽ ഡി മോയ്ൻ നഗരത്തിൽ സ്‌കൂളിൽ നടന്ന വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരുക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന യുവാക്കളെ സഹായിക്കുന്ന മെന്റർഷിപ്പ് പ്രോഗ്രാം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്

വെടിവെപ്പിന് പിന്നാലെ അക്രമി രക്ഷപ്പെട്ടു. പ്രതിക്കൊപ്പമുണ്ടായിരുന്ന രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയും കൗമാരക്കാരനാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച കാലിഫോർണിയയിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു.
 

Share this story