വാഷിംഗ്ടണിൽ വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, അക്രമി സ്വയം വെടിവെച്ച് മരിച്ചു

shooting

അമേരിക്കയിലെ വാഷിംഗ്ടൺ നഗരത്തിലെ കടയിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. ആക്രമണം നടക്കുന്ന സമയത്ത് 21 പേർ കടയ്ക്കുള്ളിലുണ്ടായിരുന്നു. രണ്ട് പേർക്ക് കടയ്ക്കുള്ളിൽ വെച്ചും ഒരാൾക്ക് പുറത്ത് വെച്ചുമാണ് വെടിയേറ്റത്. 

വെടിവെപ്പിന് ശേഷം ഇവിടെ നിന്ന് രക്ഷപ്പെട്ട അക്രമിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അമേരിക്കയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ രണ്ട് വിദ്യാർഥികളടക്കം പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും ആക്രമണം നടന്നത്.
 

Share this story