ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി

earth quake
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. തനിമ്പാർ മേഖലയിലാണ് റിക്ടർ സ്‌കൈയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ഇന്തോനേഷ്യക്കും കിഴക്കൻ ടിമോറിനും സമീപം ഭൂചലനമുണ്ടായത്. ഓസ്‌ട്രേലിയയുടെ വടക്കൻ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിൻ വരെ ഭൂചലനം അനുഭവപ്പെട്ടു. തിമോർ, മലുകു, പപ്പുവ എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
 

Share this story