അപ്രതീക്ഷിത പ്രഖ്യാപനം: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ രാജിക്കൊരുങ്ങുന്നു

jaseentha

ന്യുസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ രാജിയ്ക്കൊരുങ്ങുന്നു. രാജി അടുത്ത മാസം ഉണ്ടാകുമെന്ന് ജസീന്ത തന്നെയാണ് പ്രഖ്യാപിച്ചത്. ന്യുസിലാൻഡിൽ ഒക്ടോബർ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോഴാണ് ജസീന്ത ആർഡന്റെ രാജി പ്രഖ്യാപനം.

ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാൻ തനിക്ക് ഊർജമില്ലെന്നും പ്രധാനമന്ത്രി പദം തന്നിൽ നിന്നും പലതും എടുത്ത് കളഞ്ഞെന്നും വിശദീകരിച്ചുകൊണ്ടാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. ലേബർ പാർട്ടിയുടെ നേതൃപദവി സ്ഥാനവും ജസീന്ത ആർഡൻ ഒഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

2017ൽ 37ാം വയസ്സിലാണ് ജസീന്ത ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രിയായത്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോർഡും ജസീന്ത സ്വന്തമാക്കിയിരുന്നു. അധികാരത്തിലിരിക്കെയാണ് അവരുടെ വിവാഹം കഴിഞ്ഞതും അമ്മയായതുമൊക്കെ. കൊവിഡ് പ്രതിരോധം, ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിനോടുള്ള പ്രതികരണം, അഗ്നിപർവത സ്‌ഫോടനം കൈകാര്യം ചെയ്ത രീതി തുടങ്ങിയ ജസീന്തയുടെ നടപടികൾ ലോകശ്രദ്ധ ആകർഷിച്ചിരുന്നു.
 

Share this story