ബ്രസീലില്‍ 27കാരിക്ക് പിറന്ന കുഞ്ഞിന് 7.3 കിലോ തൂക്കവും 2 അടി ഉയരവും

Brazil

ബ്രസീലില്‍ 27കാരിക്ക് പിറന്നത് അസാരണ വലുപ്പമുള്ള കുഞ്ഞ്. 7.3 കിലോഗ്രാം ഭാരവും 2 അടി ഉയരവുമാണ് കുട്ടിക്കുള്ളത്. ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതി ആശുപത്രി അധികൃതർ അറിയിച്ചു. 

കുഞ്ഞിന് ക്ലീഡിയൻ സാന്റോസ് ഡോ സാന്റോസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒമ്പത് മാസം പ്രായമുള്ള ഉടുപ്പുകളും നാപ്കിനുകളുമാണ് കുട്ടിക്ക് ഉപയോഗിക്കുന്നത്.

ആമസോണ സംസ്ഥാനത്ത് ജനിച്ച കുട്ടികളില്‍ ഏറ്റവും ഭാരമുള്ള രണ്ടാമനാണ് ആങ്കേഴ്സണ്‍. 2005ല്‍ ജനിച്ച അഡേമില്‍റ്റണ്‍ സാന്‍ഡോസ് എന്ന കുട്ടിയാണ് ഒന്നാം സ്ഥാനം. 8 കിലോ ആയിരുന്നു ഭാരം. 1955ല്‍ ഇറ്റലിയില്‍ സാധാരണ പ്രസവത്തില്‍ ജനിച്ച 10.2 കിലോ ഭാരമുള്ള അന്ന ബേറ്റ്സ് എന്ന കുഞ്ഞിന്‍റെ പേരിലാണ് ഏറ്റവും ഭാരമുള്ള കുട്ടി എന്ന റെക്കാർഡ് ഉള്ളത്.

Share this story