കാനഡയിൽ വെടിവെപ്പിൽ ഇന്ത്യൻ വിദ്യാർഥി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു

gun

കാനഡയിൽ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിലുണ്ടായ വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർഥി മരിച്ചു. പഞ്ചാബ് സ്വദേശി സത് വീന്ദർ സിംഗാണ്(28) മരിച്ചത്. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിനെ തുടർന്ന് ഹാമിൽട്ടൺ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം. ഇതോടെ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം മൂന്നായി

40 വയസ്സുകാരനായ സീൻ പെട്രി എന്നയാളാണ് വെടിവെച്ചത്. മിസിസോഗയിൽ ഒരു പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊല്ലുകയും ഇവിടെ നിന്ന് മിൽട്ടനിലെത്തി നേരത്തെ ജോലി ചെയ്തിരുന്ന ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിന്റെ ഉടമ ഷക്കീൽ അഷ്‌റഫിനെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതേ വർക്ക് ഷോപ്പിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു സത് വീന്ദർ സിംഗിനും വെടിയേറ്റു. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
 

Share this story