ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നുവീണു; പുറത്തേക്കൊഴുകിയത് 10 ലക്ഷം ലിറ്റർ വെള്ളം

aquarium

ലോകത്തിലെ ഏറ്റവും വലിയ ഫ്രീ സ്റ്റാൻഡിംഗ് സിലിണ്ടർ അക്വേറിയം ബെർലിനിൽ തകർന്നുവീണു. 14 മീറ്റർ ഉയരമുള്ള അക്വാഡോം അക്വേറിയം പുലർച്ചെ പൊട്ടിത്തെറിക്കുകയായിരുന്നു. പത്ത് ലക്ഷം ലിറ്റർ വെള്ളമാണ് ഹോട്ടലിലും സമീപപ്രദേശത്തെ തെരുവിലുമൊക്കെ നിറഞ്ഞത്. 1500 ഓളം ഉഷ്ണമേഖല മത്സ്യങ്ങൾ ഒഴുകിപ്പോകുകയും ചെയ്തു

അക്വേറിയം സ്ഥിതി ചെയ്യുന്ന ഹോട്ടൽ സമുച്ചയത്തിലെ വെള്ളവും മത്സ്യങ്ങളും താഴത്തെ നിലയിലേക്ക് ഒഴുകിയെന്ന് ബെർലിൻ അഗ്നിശമന വകുപ്പിന്റെ വക്താവ് അറിയിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. 2004ലാണ് അക്വേറിയം നിർമിച്ചത്. ബെർലിനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രം കൂടിയായിരുന്നുവിത്. റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ഇത് സ്ഥിതി ചെയ്തിരുന്നത്.
 

Share this story