ഹോങ്കോംഗിൽ ലാൻഡിംഗിനിടെ ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നി മാറി കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു
Oct 20, 2025, 10:48 IST

ഹോംങ്കോംഗിൽ ലാൻഡിംഗിനിടെ ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ പതിച്ചു. അപകടത്തിൽ രണ്ടുപേർ മരിച്ചു. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 3:50 ഓടെയാണ് സംഭവം.
ദുബൈയിൽ നിന്നുമെത്തിയ എസിടി എയർലൈൻസിന്റെ ബോയിംഗ് 747 ചരക്കുവിമാനമാണ് അപകടത്തിൽപ്പെട്ടത്.
വിമാനം കടലിൽ ഭാഗികമായി മുങ്ങിക്കിടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തിയെന്ന് ഹോങ്കോംഗ് വിമാനത്താവളം പ്രസ്താവനയിൽ അറിയിച്ചു. അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ വടക്കൻ റൺവേ അടച്ചിട്ടു.