ന്യൂസിലാൻഡിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആറ് പേർ മരിച്ചു

new

ന്യൂസിലൻഡിൽ ഹോസ്റ്റൽ കെട്ടിടത്തിൽ തീപിടുത്തം. ആറ് പേർ മരിച്ചു. വില്ലിങ്ടണിലുള്ള ലോഫേഴ്സ് ലോഡ്ജ് ഹോസ്റ്റലിലാണ് തീപിടുത്തം ഉണ്ടായത്. നാലു നിലയുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപടർന്നത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിവരം അറിഞ്ഞയുടനെ അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തി. 

52 പേരെ കെട്ടിടത്തിനുള്ളിൽ നിന്നും രക്ഷപ്പെടുത്തി. 20ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹോസ്റ്റൽ കെട്ടിടത്തിൽ വാട്ടർ സ്പ്രിങ്‌ളർ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടരാനുള്ള കാരണം അഗ്‌നിശമനസേനാ വിഭാഗവും അത്യാഹിത വിഭാഗവും ചേർന്ന് പരിശോധിച്ച് കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
 

Share this story