അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Dead

അമേരിക്കയിൽ നാലംഗ മലയാളി കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ. കൊല്ലം ഫാത്തിമ മാതാ കോളെജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഹെന്‍ട്രിയുടെ മകനും ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

തണുപ്പിനെ പ്രതിരോധിക്കാനുപയോഗിച്ച ഹീറ്ററിൽ നിന്ന് ഉയർന്ന വാതകം ശ്വസിച്ചാവാം മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45 ഓടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്‍റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

Share this story