ഒരു കിലോ കഞ്ചാവ് കടത്തി; ഇന്ത്യൻ വംശജൻ തങ്കരാജുവിനെ സിംഗപ്പൂരിൽ തൂക്കിലേറ്റി

suppayya

ലഹരിക്കടത്ത് കേസിൽ ഇന്ത്യൻ വംശജനായ തങ്കരാജു സുപ്പയ്യയെ(46) സിംഗപ്പൂരിൽ തൂക്കിലേറ്റി. വധശിക്ഷ നടപ്പാക്കരുതെന്ന രാജ്യാന്തര സമൂഹത്തിന്റെ അപേക്ഷ തള്ളിയാണ് തങ്കരാജിനെ തൂക്കിലേറ്റിയത്. ചൻഗി ജയിൽ വളപ്പിലാണ് ശിക്ഷ നടപ്പാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഒരു കിലോ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 2014ൽ സുപ്പയ്യ അറസ്റ്റിലായത്. 2018 ഒക്ടോബറിലാണ് വധശിക്ഷ വിധിച്ചത്

സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷനും യൂറോപ്യൻ യൂണിയനും ഒട്ടേറെ രാജ്യങ്ങളും സംഘടനകളും ആവശ്യപ്പെട്ടെങ്കിലും സിംഗപ്പൂർ ഇതെല്ലാം തള്ളുകയായിരുന്നു. സംശയാതീതമായി കുറ്റം തെളിഞ്ഞതാണെന്നാണ് സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്.
 

Share this story