ബ്രിട്ടനിലെ ലീഡ്‌സിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് മലയാളി വിദ്യാർഥിനി മരിച്ചു

athira

ബ്രിട്ടനിലെ ലീഡ്‌സിൽ മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ-ലാലി ദമ്പതികളുടെ മകൾ ആതിര അനിൽകുമാറാണ്(25) മരിച്ചത്. ലീഡ്‌സിലെ ആംലിക്ക് സമീപം സ്റ്റാനിംഗ് ലീ റോഡിലെ ബസ് സ്‌റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഇടിച്ചാണ് അപകടമുണ്ടായത്

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ആതിര സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് മലയാളി വിദ്യാർഥികൾക്കും ഒരു മധ്യവയസ്‌കനും പരുക്കേറ്റിട്ടുണ്ട്. അപകടമുണ്ടാക്കിയ കാറോടിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പ് മാത്രമാണ് പഠനത്തിനായി ആതിര യുകെയിൽ എത്തിയത്. ഭർത്താവ് രാഹുൽ ശേഖർ ഒമാനിലാണ്. ഒരു മകളുണ്ട്.
 

Share this story