കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം ദുരൂഹ സാഹചര്യത്തിൽ തീപിടിത്തത്തിൽ കൊല്ലപ്പെട്ടു

canada

കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം തീപിടിത്തത്തിൽ കൊല്ലപ്പെട്ടു. സംശയാസ്പദമായ സാഹചര്യത്തിലാണ് തീപിടിത്തമുണ്ടായതെന്ന് കനേഡിയൻ പോലീസ് അറിയിച്ചു. തീയണച്ച ശേഷം വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ട ആളുകളുടെ എണ്ണം വ്യക്തമായിരുന്നില്ല. 

കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ മൂന്ന് പേരുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. രാജീവ് വാരികു(51), ഭാര്യ ശിൽപ(47), മകൾ മഹെക് വാരികു(16) എന്നിവരാണ് കൊല്ലപ്പെട്ടത്. തീപിടിത്തത്തിൽ എല്ലാം കത്തിനശിച്ചതിനാൽ അപകടകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല

15 വർഷമായി ഈ കുടുംബം ഇവിടെയാണ് താമസിക്കുന്നത്. അവർക്കെന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്ന് അയൽവാസി കെന്നത്ത് യൂസഫ് അറിയിച്ചു.
 

Share this story