ജഡ്ജിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയും സി.എൻ.എൻ, പൊളിറ്റിക്കോ, എം.എസ് നൗ മാധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസിൽ വിലക്ക് തുടരുന്നു

മാധ്യമം

ട്രംപ് ഭരണകൂടം വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞ പ്രമുഖ മാധ്യമങ്ങളായ സി.എൻ.എൻ (CNN), പൊളിറ്റിക്കോ (Politico), എം.എസ് നൗ (MS NOW) എന്നിവരുടെ പ്രസ് പാസുകൾ ഉടനടി പുനഃസ്ഥാപിക്കണമെന്ന് യു.എസ് ഫെഡറൽ കോടതി ഉത്തരവിട്ടു. മുൻകൂട്ടി അറിയിപ്പില്ലാതെയും വിശദീകരണം നൽകാതെയും മാധ്യമപ്രവർത്തകരുടെ അവകാശം തടഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി തിമോത്തി കെല്ലി താത്കാലിക സ്റ്റേ അനുവദിച്ചത്.

​എന്നാൽ ഉത്തരവ് വന്ന് മണിക്കൂറുകൾക്ക് ശേഷവും വൈറ്റ് ഹൗസിലെത്തിയ മാധ്യമപ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഡോണൾഡ് ട്രംപ് ഈ മൂന്ന് പ്രമുഖ മാധ്യമങ്ങൾക്കും വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. 

Tags

Share this story