അമേരിക്കയിൽ കടുത്ത മത്സരം: ഫലസൂചനകൾ മാറിമറിയുന്നു; നിലവിൽ ബൈഡൻ മുന്നിൽ

അമേരിക്കയിൽ കടുത്ത മത്സരം: ഫലസൂചനകൾ മാറിമറിയുന്നു; നിലവിൽ ബൈഡൻ മുന്നിൽ

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തുവന്നു തുടങ്ങി. നേരിയ മുന്നേറ്റം ജോ ബൈഡനാണ് ഫലസൂചനകൾ നൽകുന്നത്. 119 ഇലക്ടറൽ വോട്ടുകളുമായി ബൈഡൻ മുന്നിട്ട് നിൽക്കുകയാണ്. ട്രംപിന് 94 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്.

ആദ്യ മണിക്കൂറുകളിൽ ട്രംപാണ് മുന്നിട്ട് നിന്നത്. എന്നാൽ കൂടുതൽ ഇലക്ടറൽ വോട്ടുകളുള്ള ന്യൂയോർക്ക് പിടിച്ചതോടെ ബൈഡൻ മുന്നിൽ കയറി. 325 ഇടത്തെ ഫലസൂചനകൾ ഇനിയും ലഭ്യമാകാനുണ്ട്. ഇല്ലിനോയി(20), വിർജീനിയ(13), ന്യൂയോർക്ക് (29), മേരിലാൻഡ്(10) തുടങ്ങിയ സംസ്ഥാനങ്ങൾ ബൈഡനൊപ്പം നിന്നു

സൗത്ത് ഡക്കോട്ട(3), നോർത്ത് ഡക്കോട്ട(3), ടെന്നസി(11), സൗത്ത് കരോലീന(9), അലബാമ(9), ഒകലഹോമ(7), മിസിസിപ്പി(6) തുടങ്ങിയ സംസ്ഥാനങ്ങൾ ട്രംപിനൊപ്പവും നിന്നു. ഫ്‌ളോറിഡ ഇപ്പോഴും പ്രവചനാതീതമാണ്. ട്രംപ് 51 ശതമാനം വോട്ടുകളുമായി ഇവിടെ മുന്നിട്ട് നിൽക്കുകയാണ്. ബൈഡന് ഇതുവരെ 48 ശതമാനം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ജോർജിയയിലും ട്രംപിന് തന്നെയാണ് അനുകൂലം

ഇന്ത്യാന, കെൻചുക്കി സംസ്ഥാനങ്ങളും ട്രംപിന് അനുകൂലമാണ്. വേർമോണ്ട്, മാസാച്യുസെറ്റ്‌സ് സംസ്ഥാനങ്ങൾ ബൈഡന് അനുകൂലമാണെന്നാണ് റിപ്പോർട്ട്. അതേസമയം ഫ്‌ളോറിഡ കൈവിട്ടാൽ തോൽവി ഉറപ്പിക്കാമെന്നാണ് ട്രംപ് അനുകൂലികൾ പറയുന്നത്.

Share this story