നിത്യാനന്ദയുടെ കൈലാസവുമായുള്ള കരാർ റദ്ദാക്കി അമേരിക്കൻ നഗരം

nityananda

സ്വയംപ്രഖ്യാപിത ആൾദൈവമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ കൈലാസയുമായുള്ള സഹോദരി നഗര കരാർ അമേരിക്കൻ നഗരമായ നെവാർക്ക് റദ്ദാക്കി. ജനുവരി 12നാണ് നെവാർക്കിലെ സിറ്റി ഹാളിൽ കൈലാസയും നെവാർക്കും തമ്മിലുള്ള സഹോദരി നഗര കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്. ഇതിന്റെ ചിത്രങ്ങൾ നിത്യാനന്ദ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു

എന്നാൽ കൈലാസയെ കുറിച്ചുള്ള കാര്യങ്ങൾ അറിഞ്ഞയുടനെ നടപടിയെടുക്കുകയും കരാർ റദ്ദാക്കുകയും ചെയ്തതെന്ന് നെവാർക്ക് സിറ്റി കമ്മ്യൂണിക്കേഷൻസ് വകുപ്പ് പ്രസ് സെക്രട്ടറി സൂസൻ ഗാരോഫാലോ പറഞ്ഞു. വഞ്ചനയുടെ അടിസ്ഥാനത്തിലാണ് ചടങ്ങ് നടന്നത്. ഇത് ഖേദകരമായ സംഭവമാണെന്നും സൂസൻ പ്രതികരിച്ചു.
 

Share this story