അമേരിക്കൻ യാത്രാ വിമാനം ലാൻഡിംഗിനിടെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; 65 യാത്രക്കാർക്കായി തെരച്ചിൽ
Jan 30, 2025, 10:33 IST
അമേരിക്കയിൽ യാത്രാ വിമാനം ലാൻഡിംഗിനിടെ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് വൻ അപകടം. യുഎസ് സമയം രാത്രി 9.30ഓടെയാണ് അപകടം നടന്നത്. റീഗൻ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചത്. വിമാനത്തിൽ 65 യാത്രക്കാർ ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. https://twitter.com/Huberton/status/1884792347956814154?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1884792347956814154%7Ctwgr%5Ea9585e6c7747fe5c401a272916a937f6b3d6ba45%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2025%2F01%2F30%2Fwashington-airport-plane-crash.html ഇടിച്ച വമാനം സമീപത്തെ നദിയിലേക്ക് വീണതായാണ് നിഗമനം. വിമാനം റൺവേയിൽ ഇറങ്ങിയതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. അമേരിക്കൻ എയർലൈൻസിന്റെ സിആർജെ 700 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 375 അടി ഉയരത്തിൽ വെച്ചായിരുന്നു കൂട്ടിയിടി.
