റഷ്യയിലെ കാംചത്ക മേഖലയിൽ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

earth quake

റഷ്യയിലെ കാംചത്ക മേഖലയിൽ വൻ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ്. കഴിഞ്ഞ മാസവും മേഖലയിൽ 8.8 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 

അന്ന് റഷ്യക്ക് പുറമെ യുഎസ്, ജപ്പാൻ, ചിലി എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകിയിരുന്നു. റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ആറാമത്തെ വലിയ ഭൂകമ്പമായിരുന്നു കഴിഞ്ഞ മാസം നടന്നത്. 

ഭൂകമ്പത്തെ തുടർന്ന് സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ എത്തിയിരുന്നു. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകൾ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു


 

Tags

Share this story